Tuesday, October 20, 2020

Anaganawadi worker/ Helper vacancies

 





 

അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികകളിൽ നിയമനം

 

പാലക്കാട് ജില്ലയിലെ സി ഡി എസ് പ്രൊജക്ട് പരിധിക്ക് കീഴിൽ വരുന്ന പറളി, പിരായിരി പഞ്ചായത്തുകളിലേക്കും പാലക്കാട് നഗരസഭയിലെ ഒഴിവുകൾ ഉള്ള അങ്കണവാടി കളിലേക്ക് വർക്കർ/ ഹെൽപർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ വനിത ഉദ്യോഗാർത്ഥികൾക്ക് 2020 നവംബർ 11 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

പ്രായപരിധി

18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 

വിദ്യാഭ്യാസയോഗ്യത

1.  വർക്കർ :-

 എസ്എസ്എൽസി വിജയം

2. ഹെൽപ്പർ :-

 എസ്എസ്എൽസി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.

 

അപേക്ഷിക്കേണ്ട വിധം


▪️ താല്പര്യമുള്ള അപേക്ഷകർ 2020 നവംബർ 11ന് വൈകുന്നേരം 5 മണിക്ക് മുൻപ് നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കേണ്ടതാണ്.

▪️ അപേക്ഷാഫോറം ബന്ധപ്പെട്ട ശിശു വികസന സമിതി ഓഫീസറുടെ കാര്യാലയത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും.

▪️ അപേക്ഷ സമർപ്പിക്കേണ്ട വിലാസം : ശിശുവികസന പദ്ധതി ഓഫീസ് സി ഡി എസ് പ്രോജക്ട് ഓഫീസ്, കുന്നത്തൂർമേട് പി. 678013

▪️ കടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0491-2528500


No comments:

Post a Comment

Note: Only a member of this blog may post a comment.