കോഴിക്കോട് ജില്ലയിലെ പോസ്റ്റൽ ഡിവിഷനിലേക്ക് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഗ്രാമീണ തപാൽ ഇൻഷുറൻസ് വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഇൻഷുറൻസ് ഏജന്റ്/ ഫീൽഡ് ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഡിസംബർ 2 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി എന്നിവ പരിശോധിക്കാവുന്നതാണ്.
പ്രായപരിധി വിവരങ്ങൾ
1. ഇൻഷുറൻസ് ഏജന്റ് :
18 വയസ്സിനും 50 വയസ്സിനും മധ്യേ പ്രായമുള്ള സ്വയം തൊഴിൽ ചെയ്യുന്ന യുവതിയുവാക്കൾ, തൊഴിൽരഹിതർ
2.
ഫീൽഡ് ഓഫീസർ :
65
വയസ്സിനു താഴെ പ്രായമുള്ള കേന്ദ്ര/ സംസ്ഥാന സർവീസിൽ നിന്നും വിരമിച്ച വ്യക്തികൾ.
വിദ്യാഭ്യാസയോഗ്യത
അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം
അപേക്ഷിക്കേണ്ട വിധം
▪️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഡിസംബർ 2 ന് മുൻപ് ഇമെയിൽ വഴി അപേക്ഷിക്കണം.
▪️ അപേക്ഷകർ ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം
postdirecrt.clt@gmail.com എന്ന ഇ മെയിലിലേക്ക് അയക്കുക.
▪️ അപേക്ഷ അയക്കുന്നവരിൽനിന്നും ഇന്റർവ്യൂ തീയതി അപേക്ഷകരെ നേരിട്ട് അറിയിക്കും.
▪️ കടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0495
2386166, 7907420624
No comments:
Post a Comment
Note: Only a member of this blog may post a comment.