മൾട്ടിപർപ്പസ് വർക്കർ, നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ തസ്തികകളിൽ നിയമനം
എറണാകുളം ജില്ലയിലെ സർക്കാർ ഹോമിയോ സെന്ററുകളിൽ ദേശീയ ആയുഷ് മിഷൻ മുഖേന മൾട്ടി പർപ്പസ് വർക്കർ, നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ തസ്തികകളിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2020 നവംബർ 10,12 തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ ചുവടെ.
Vacancy Details
1. മൾട്ടിപർപ്പസ് വർക്കർ : 01
2. നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ : 02
പ്രായ പരിധി വിവരങ്ങൾ
40 വയസ്സിനു താഴെയുള്ള വ്യക്തികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ശമ്പള വിവരങ്ങൾ
1. മൾട്ടിപർപ്പസ് വർക്കർ : 10000 രൂപ
2. നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ : 11000 രൂപ
വിദ്യാഭ്യാസയോഗ്യത
1. മൾട്ടിപർപ്പസ് വർക്കർ :
എസ്എസ്എൽസി വിജയം,PSC അംഗീകരിച്ച കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് മലയാളം, ഇംഗ്ലീഷ് ലോവർ സർട്ടിഫിക്കറ്റ്
2. നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ :
എസ്എസ്എൽസി വിജയം, അംഗീകൃത സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്ത ഹോമിയോ മെഡിക്കൽ ഓഫീസറുടെ കീഴിൽ ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്(ജില്ലാ ലേബർ ഓഫീസർ/ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഒപ്പുവെച്ചത്)
എങ്ങനെ അഭിമുഖത്തിൽ പങ്കെടുക്കാം?
➤ മൾട്ടിപർപ്പസ് വർക്കർ തസ്തികയിലേക്ക് നവംബർ 10 രാവിലെ 11 മണി മുതൽ ആയിരിക്കും ഇന്റർവ്യൂ നടക്കുക.
➤ നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ പോസ്റ്റിലേക്ക് നവംബർ 12 രാവിലെ 11 മണി മുതൽ ഇന്റർവ്യൂ നടക്കും.
➤ യോഗ്യരായ ഉദ്യോഗാർഥികൾ Covid-19 പ്രോട്ടോക്കോൾ പാലിച്ച് വിദ്യാഭ്യാസയോഗ്യത, ജനന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് തുടങ്ങിയ അസ്സൽ രേഖകൾ സഹിതം കാക്കനാട് ഐ എം ജി ജംഗ്ഷന് സമീപമുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.
No comments:
Post a Comment
Note: Only a member of this blog may post a comment.